mehandi banner desktop
Chavakkad online

നഗരസഭാ പുതുവത്സരാഘോഷം 30, 31 തിയതികളിൽ ചാവക്കാട് ബീച്ചിൽ – നാളെ സാംസ്കാരിക സമ്മേളനം

Ft

ചാവക്കാട്:  നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30, 31 തിയ്യതികളിലായി ബീച്ചിൽ സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Jan oushadi

നാളെ  നടക്കുന്ന സാംസ്‌കാരിക സമ്മേളനം  ഗുരുവായൂർ എം എൽ അ എൻ കെ അക്ബർ  ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയരർപേഴ്സണും, പിന്നണി ഗായികയുമായ പുഷ്പാവതി പൊയ്പാടത്ത് മുഖ്യ അതിഥി ആകും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികളും, ചാവക്കാട് വല്ലഭട്ട കളരിസംഘ ത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും.

31 നു പുതുവത്സര ദിനത്തിൽ നടക്കുന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനും മുൻ എം എൽ എ യുമായ കെ വി  അബ്ദുൽകാദർ  ഉദ്ഘാടനം ചെയ്യും.  ജില്ല കളക്ടർ കൃഷ്ണ തേജ ഐ എ എസ് മുഖ്യ അതിഥി ആകും. തുടർന്ന്  നിസരി  മ്യൂസിക് ബാൻഡും പുലരി കലാസമിതിയും അവതരിപ്പിക്കുന്ന ഫ്യൂഷൻ നിശയും  ഉണ്ടായിരിക്കും. പുതുവർഷ പുലരിയെ വരവേറ്റുകൊണ്ട് കടലിൽ വർണ്ണ മഴ, പാപ്പാഞ്ഞിയെ കത്തിക്കൽ എന്നീ പരിപാടികളും അരങ്ങേറും.

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രസന്ന രണദേവ്, ഷാഹിന സലീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.