mehandi new

ലോക റെക്കോര്‍ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്‍സ്

fairy tale

ഗുരുവായൂര്‍: ലോക റെക്കോര്‍ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്‍സ്. 2000 അടി ചതുരശ്ര അടി വിസ്തൃതിയില്‍ ഒരൊറ്റ ചുമര്‍ ചിത്രം വരച്ചാണ് സരണ്‍സ് ചരിത്രത്തിന്റെ കാന്‍വാസില്‍ ഇടം പിടിച്ചത്. 60 അടി ഉയരവും 34 അടി വീതിയുമുള്ള കാന്‍വാസില്‍ മഹാവിഷ്ണുവിന്റെ ‘വേണുഗോപാല’ രൂപമാണ് 100 ദിവസം കൊണ്ട് പൂത്തിയാക്കിയത്. സരണ്‍സിനൊപ്പം ശിഷ്യരായ സുബിലാഷും വിഷ്ണുവാസനും ചിത്രരചനയില്‍ പങ്കാളിയായിരുന്നു. യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡുകളില്‍ ഇടം പിടിച്ചതായി ഫോറത്തിന്റെ പ്രതിനിധി സുനില്‍ ജോസഫ് ചടങ്ങില്‍ പ്രഖ്യാപിച്ചു. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി സാക്ഷ്യപത്രം കൈമാറി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മെഡല്‍ സമ്മാനിച്ചു. നടന്മാരായ ജയരാജ് വാര്യര്‍ ട്രോഫിയും സന്തോഷ് ബാഡ്ജും സമ്മാനിച്ചു. പുന്നത്തൂര്‍ റോഡിന് സമീപം മേഴ്‌സികോളേജ് അങ്കണത്തില്‍ പ്രത്യേക പ്രതലം കെട്ടിയൊരുക്കി അതിലാണ് രചന നടത്തിയത്. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന രചന  11 വരെയും ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങിയാല്‍ അര്‍ധരാത്രിവരെയും നീളുമായിരുന്നു.  ഇതിനിടയില്‍ നിരവധി തവണ അലര്‍ജിയും സൂര്യതാപവുമേറ്റ് സരണ്‍സിന് ആശുപത്രിയിലും കിടക്കേണ്ടി വന്നിട്ടുണ്ട്. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി.വിനോദ്,  കൗണ്‍സിലര്‍മാരായ വര്‍ഗീസ് ചീരന്‍, ശോഭ ഹരിനാരായണന്‍, കനറ ബാങ്ക് മാനേജര്‍ വിനീത, സെക്രട്ടറി രഘുരാമന്‍, രാധാകൃഷ്ണന്‍ കാക്കശേരി എന്നിവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.