mehandi new

വധശ്രമ കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു

fairy tale

ചാവക്കാട്: വധശ്രമകേസില്‍  രണ്ടുപേരെ ചാവക്കാട്  പോലീസ് അറസ്റ്റുചെയ്തു. ഒരുമനയൂര്‍ മൂന്നാംകല്ല് രായിമരക്കാര്‍ വീട്ടില്‍ പെരുമ്പാടിയില്‍ അന്‍വര്‍ (42) മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കു സമീപം തെരുവത്ത് വെളിയം കോട് മാഹിന്‍ (38) എന്നിവരെയാണ് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത് . ഒരുമനയൂര്‍ മൂന്നാം കല്ലില്‍ വെച്ച് രായിമരക്കാര്‍വീട്ടില്‍ ഉമ്മര്‍ (26) നെ ഇരുമ്പ് പൈപ്പ്‌കൊണ്ട് മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. മര്‍ദ്ധനത്തില്‍ ഇരുകാലുകളും, ഒരുകയ്യും ഒടിഞ്ഞിരുന്നു. കഴിഞ്ഞ ജൂലായ്  22  ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പൂര്‍വവൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ഒളിവിലാണ്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജറാക്കി. അഡീഷ്ണല്‍ എസ് ഐ എം എ. ബാലന്‍ എ എസ് ഐ അനില്‍ മാത്യു, എ എസ് സി പി ഒ  മാരായ ഷാജു, സാബു, സന്തോഷ്, ലോഫിരാജ്, ശ്യാം ഷെജീര്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ma care dec ad

Comments are closed.