mehandi new

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു

fairy tale

ചാവക്കാട്: ശാരീരികവും മാനസീകവുമായ കരുത്ത് ആർജ്ജിക്കലും സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കലുമാണ് സെൽഫ് ലവ് എന്നും നിയന്ത്രണമില്ലാതെ തോന്നിയതെല്ലാം തിന്നും കുടിച്ചും ജീവിക്കുന്നത് സെൽഫ് ഹേറ്റ് ലേക്കാണ് എത്തിക്കുക എന്നും മുത്തുവട്ടൂർ ഈദ്  ഗാഹിൽ ഖുതുബ നിർവഹിച്ചുകൊണ്ട് സുലൈമാൻ അസ്ഹരി ഇൻസ്‌റ്റ തലമുറയെ പ്രത്യേകം ഉദ്ബോധിപ്പിച്ചു. ജാഗ്രതയോടെ ജീവിതത്തെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം ഉണർത്തി. 

planet fashion

ചാവക്കാട് ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം ചാവക്കാട് ബസ് സ്റ്റാൻഡ് കൂട്ടുങ്ങൽ ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടന്നു.  നിസ്കാരത്തിനും പ്രഭാഷണത്തിനും മുനീർ വരന്തരപ്പിള്ളി നേതൃത്വം നൽകി. 

മേഖലയിലെ പള്ളികളിൽ നിസ്കാരത്തിനു ഖുതുബക്കും മഹല്ല് ഖത്തീബുമാർ നേതൃത്വം നൽകി. 

Comments are closed.