mehandi new

ഗുരുവായൂർ നെടുമ്പാശേരി എയർപോർട്ട് കെ എസ് ആർ ടി സി സർവീസ് ഉടൻ പുനരാരംഭിക്കണം – പൗരാവകാശ വേദി

fairy tale

ചാവക്കാട് : ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട്  നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. ബസ്സുകളുടെ അപര്യപ്തത  പറഞ്ഞാണ് കെ എസ് ആർ ടി സി ഈ സർവീസ് നാളുകൾക്ക് മുമ്പേ നിർത്തലാക്കിയത്. ഗുരുവായൂർ ചാവക്കാട് പാവറട്ടി മേഖലകളിൽ നിന്നുള്ള സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ സർവീസ്.

planet fashion

എയർപോർട്ടുകളിലേക്ക് പ്രവാസി യാത്രാക്കാർക്ക് ഉപകാരപ്രദമായ വിധത്തിൽ നിരവധി സർവീസുകൾ ആരംഭിക്കുമെന്ന ഗതാഗത മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പശ്ചാതലത്തിൽ നിർത്തലാക്കിയ പ്രധാനപ്പെട്ട ഈ സർവീസ് ഉടനടി പുനരാരംഭിക്കാൻ കെ എസ് ആർ ടി സി തയ്യാറാവണമെന്നും നൗഷാദ് ആവശ്യപ്പെട്ടു ഈ ആവശ്യമുന്നയിച്ച് ഗതാഗത മന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.