ക്ലാറ്റിൽ ഉന്നത വിജയം നേടിയ ഹാരിക്ക് മുതുവട്ടൂർ സൗഹൃദ കൂട്ടായ്മയുടെ ആദരം

ചാവക്കാട് : നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രവേശന (CLAT ) പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാവക്കാട് കോടതിപ്പടി സ്വദേശി അഡ്വ. കെ ബി ഹരിദാസിന്റെ മകൻ കെ ഹാരിയെ മുതുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു. മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം പി ടി എൻ പ്രതാപൻ ഉപഹാരം നൽകി. ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. കൺസോർഷ്യം ഓഫ് നഷ്ണൽ ലോ യൂണിവേഴ്സിറ്റിയുടെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (CLAT) ഹാരി 436 ആം റാങ്ക് (OBC 25ആം റാങ്ക് ) നേടി.

പി.കെ അബൂബക്കർഹാജി, പി യതീന്ദ്രദാസ്, സുധീരൻ മാഷ്, ഫിറോസ് പി തൈയ്പറമ്പിൽ, കെ സി ശിവദാസ്, കെ എച്ച് ഷാഹുൽഹമീദ്, പി വി ബദറു, റസാഖ് ആലുംപടി, സക്കീർ കരിക്കയിൽ, പി. വി ഉസ്മാൻ, കെ.വി അലി, അബ്ദുൽ ജലീൽ, കെ.ബി ഹരിദാസ്, ഷാഹിദ മുഹമ്മദ്, പി. കെ കബീർ, സുപ്രിയ രാമേന്ദ്രൻ, ഷാഹിദ പേള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.