mehandi new

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ശാഹിറിനു പിറകെ ഭാര്യ നജ്മയും( 29) യാത്രയായി

fairy tale

ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ കുന്നംകുളം കാണിപ്പയൂരിൽ താമസിക്കുന്ന കറുത്താക്ക മൊയ്‌ദുണ്ണി മകൻ പരേതനായ ഷാഹിർ അലിയുടെ ഭാര്യയും കൊല്ലം കരുനാഗപ്പള്ളി ബീമാ മൻസിലിൽ അബൂബക്കറിന്റെ മകളുമായ നജ്മ ഷാഹിർ അലി (29) നിര്യാതയായി.
ശരീരികസ്വാസ്ഥ്യങ്ങളെ തുടർന്ന് ഒരാഴ്ചയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

planet fashion

ഭർത്താവ് ഷാഹിർ അലി (38) കഴിഞ്ഞ മാസം ആദ്യ വാരത്തിൽ ഒമാനിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒമാനിലെ മസ്ക്കറ്റിനടുത്ത അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കവും നടത്തി.
ഏഴു വർഷത്തെ നീണ്ട പ്രവാസത്തിനൊടുവിൽ മെയ് ഏഴിന് നാട്ടിൽ വരാനിരിക്കെ മെയ് ആറിനായിരുന്നു ഷാഹിറിന്റെ മരണം.
ശാഹിറിന്റെ വരവും പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് മൃതദേഹം പോലും കാണാൻ കഴിഞ്ഞില്ല.

റമദാൻ 24 നായിരുന്നു ശാഹിറിന്റെ മരണം. നാളെ ഒരുമാസം തികയാനിരിക്കെ ശവ്വാൽ 23 ന് ഭാര്യ നജ്മയും ഇഹാലോകവാസം വെടിഞ്ഞു.

കുട്ടികളില്ല.
സഹോദരി : ബീമ

Pharmacy wanted Chavakkad

Comments are closed.