mehandi new

നാലപ്പാടൻ പുരസ്‌ക്കാരം സച്ചിദാനന്ദന് സമർപ്പിച്ചു

fairy tale

പുന്നയൂർകുളം : മഹാകവി നാ ലപ്പാട്ട് നാരായണൻ മേനോന്റെ 138-ജന്മവാർഷികവും, നാലപ്പാടാൻ പുരസ്‌ക്കാരസമർപ്പണവും നടത്തി. കുന്നത്തൂർ മന ഹെറിറ്റേജ് ഹാളിൽ നടന്ന ചടങ്ങിൽ മലയാള സർവ്വകലാശാല വൈസ് ചാൻസലർ സി. ആർ പ്രസാദ് കെ. സച്ചിദാനന്ദന് പുരസ്‌കാരം നൽകി. സമിതി ചെയർമാൻ ടി. പി. ഉണ്ണി അധ്യക്ഷത വഹിച്ചു,

planet fashion

ലോക കവിതകളിൽ ഇടം നേടിയ കെ. സച്ചിദാനന്ദന് നാലപ്പാടാൻ പുരസ്‌ക്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കവി ആലംകോട് ലീലകൃഷ്ണൻ പറഞ്ഞു, ഒരുപാട് ചിന്തകളും ഓർമ്മകളും നാലപ്പാടനിൽ നിന്ന് ഗ്രഹിക്കാനുണ്ടന്നും, ലോകത്തിലെ എല്ലാകവിതകളും ഒരു ഗോത്രത്തിൽ നിന്ന് ഉടലെടുത്തതാണന്നും, തന്റെ എല്ലാ കൃതികളിലും ആത്മീയത കാണുന്നുണ്ടെങ്കിലും താൻ ഒരു മത ആരാധനാലയത്തിലും പ്രാർത്ഥിക്കാൻ പോയിട്ടില്ലെന്നും മറുപടി പ്രസംഗത്തിൽ സച്ചിദാനന്ദൻ പറഞ്ഞു,

ടി. മോഹൻ ബാബു, പഞ്ചായത്ത് പ്രസിഡണ്ട്‌ ജാസ്മിൻ ഷെഹീർ, സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി. ഗോപാലൻ, സാഹിത്യ സമിതി പ്രഡിഡന്റ് ഉമ്മർ അറക്കൽ, സ്മരണ ട്രസ്റ്റ് ചെയർമാൻ ടി ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു. എ കെ. സതീഷ് കുമാർ സ്വാഗതവും, കെ. മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു. 

Comments are closed.