നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്.

നമ്മൾ ചാവക്കാട് കൂട്ടായ്മയിലെ അംഗമായ കടപ്പുറം ബ്ലാങ്ങാട് സ്വദേശിയുടെ കുഞ്ഞിന് ജനനത്തിൽ തന്നെ ഹൃദയത്തിനും വാൾവിനും തകരാറുള്ളതായി കണ്ടെത്തിയിരുന്നു. മൂന്നു ലക്ഷത്തിനു മുകളിൽ ചിലവേറുന്ന സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചുട്ടുള്ളത്.
സൗദി ചാപ്റ്റർ എക്സിക്യുട്ടീവ് അംഗം സുബൈർ കെ പി ഒരുമനയൂർ ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് ഡോ. മധുസൂദനൻ, ജനറൽ സെക്രട്ടറി രാജൻ മാക്കൽ എന്നിവർ ചേർന്ന് സഹായ ധനം കുടുംബത്തിന് കൈമാറി.

Comments are closed.