mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

റിയാദ് : ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനം എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉപദേശക സമിതി അംഗം കബീർ വൈലത്തൂർ ഉദ്ഘടാനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ വനിതകളടക്കം നിരവധി പേർ പങ്കാളികളായി.

planet fashion

ജയൻ കൊടുങ്ങല്ലൂർ (ഫോർക്ക വർക്കിങ് ചെയർമാൻ), സൈഫ് കൂട്ടുങ്കൽ (ഫോർക്ക വൈസ് ചെയർമാൻ ), ഷരീഖ് തൈക്കണ്ടി, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, നിസാർ മരുതയൂർ, ഖയ്യൂം അബ്ദുള്ള, ഷെഫീഖ് അലി, ഫാറൂഖ് കുഴിങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുടെ പ്രശംസാ പത്രം നൂറ അൽഖാദി സംഘടനാ ഭാരവാഹികൾക്ക് കൈമാറി. അഷ്‌കർ അബൂബക്കർ,  അലി പുത്താട്ടിൽ, സലിം പാവറട്ടി, റഹ്‌മാൻ ചാവക്കാട്, ഫിറോസ് കോളനിപ്പടി, ഷാഹിദ് സയ്യിദ്, ബദറുദ്ദീൻ  വട്ടേകാട്, ഇജാസ് മാട്ടുമ്മൽ, സുബൈർ ഒരുമനയൂർ, മുസ്തഫ വട്ടേക്കാട്, ഫവാദ് കറുകമാട്, മൻസൂർ മുല്ലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

Comments are closed.