mehandi new

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവ് രണ്ടാംഘട്ട സഹായം കൈമാറി

fairy tale

അബുദാബി : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ മെഡ് 7 ഫാർമസി ഗ്രൂപ്പുമായി സഹകരിച്ച് സിറിയയിലെ ഭൂകമ്പ ദുരിത ബാധിതർക്ക് മരുന്നുകളും പുതു വസ്ത്രങ്ങളും കൈമാറി.
റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി – സിറിയ റലീഫ് ഡ്രൈവിന്റെ രണ്ടാം ഘട്ട സഹായമാണ് അബുദാബിയിലെ സിറിയൻ എംബസി അധികൃതർക്ക് എംബസി അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്.
പ്രസിഡന്റ് മുബാറക്ക് ഇമ്പാർക്ക്, ഗ്ലോബൽ കൺവീനർ ഡോ. റെൻഷി രഞ്ജിത്, വെൽഫയർ ജോയിന്റ് കൺവീനർമാരായ ഫിറോസ് അലി,
സകരിയ എന്നിവരുടെ നേതൃത്വത്തിൽ സിറിയൻ കൗൺസിൽ സെക്രട്ടറിയെ നേരിൽ കണ്ട് സഹായം കൈമാറുകയായിരുന്നു.
ചടങ്ങിൽ മെഡ് 7 പ്രതിനിധികളും, എക്സിക്യൂട്ടീവ് അംഗങ്ങളും, അബുദാബിയിലെ പ്രവർത്തകരും പങ്കെടുത്തു.

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ ക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ സമാഹരിച്ച വസ്ത്രങ്ങളും,
അവശ്യ സാധനങ്ങളും അടങ്ങിയ മൂന്ന് ട്രക്ക് ചരക്കുകൾ എമിറേറ്റ്സ് റെഡ് ക്രെസെന്റിന്റെ ദുബായ് കാര്യാലയത്തിന് കഴിഞ്ഞ വാരം കൈമാറിയിരുന്നു.

Royal footwear

Comments are closed.