mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പ്രശംസാ ഫലകം കൈമാറി. 

planet fashion

യാസീൻ സിറാജുദ്ധീൻ, അസ്സ ഫായിസ്, അൻസ ഷെറിൻ, ലന ഇഖ്‌ബാൽ, സെയീം ഫായിസ്, ഹയാ ലുക്മാൻ എന്നിവരാണ് സൗദി അറേബ്യയയിൽ നിന്ന് പുരസ്കാരങ്ങൾക്ക് അർഹരായത്. ഫിദ റഹ്മാൻ, മുഹമ്മദ് സഫ്രാൻ എം സി എന്നിവർ ചാവക്കാട് നടന്ന ആദര സദസ്സിൽ വെച്ച് ചാവക്കാട് നഗരസഭാധ്യക്ഷ ഷീജാ പ്രശാന്തിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 

മനാഫ് അബ്ദുള്ള ആമുഖ പ്രസംഗം നിർവഹിച്ചു. ഫവാദ് കറുകമാട് അധ്യക്ഷത വഹിച്ചു. ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, ഷാഹിദ് മോൻ, ജാഫർ തങ്ങൾ, ശറഫുദ്ധീൻ അകലാട്, സത്താർ എ റ്റി  എന്നിവർ സംസാരിച്ചു. സലിം പാവറട്ടി സ്വാഗതവും പ്രകാശ് താമരയൂർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.