ദേശീയ ആയുർവേദ ദിനാചരണം – സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


ചാവക്കാട്: നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണവും സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പും നടത്തി. ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിൽവച്ച് നടന്ന പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്‌ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലിം, അഡ്വ. മുഹമ്മദ് അൻവർ എ. വി, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ഐ സി ഡി എസ്, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആയുഷ് ആയുർവേദ പ്രാഥമികരോഗ്യ കേന്ദ്രം ഡോക്ടർ ശബ്ന കൃഷ്ണൻ, ഡോക്ടർ ജസ്വിൻ പനക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി ചിത്രരചന (വിഷയം : ഗൃഹം തോറും ആയുർവേദം ), പാചക കുറിപ്പ് (ആഹാരം തന്നെ ഔഷധം ), മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു.

Comments are closed.