mehandi new

ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു

fairy tale

planet fashion

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി റദ്ധാക്കിയത്.
കെട്ടിട വില നിർണ്ണയിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. അപാകത പരിശോധിച്ച് പരിഹരിക്കുന്നത് വരെ കെട്ടിടം പൊളിക്കരുതെന്നാണ് ഉത്തരവ്.

എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ ദേശീപാതക്ക് പടിഞ്ഞാറ് വശമുള്ള രണ്ടായിരം സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടമാണ് പൊളിക്കരുതെന്ന് ഹൈക്കോടതി വിധിച്ചത്. വില നിശ്ചയിച്ചതിൽ ഇരുപത്തിയഞ്ച് ലക്ഷത്തിനു മുകളിൽ കുറവ് വന്നിട്ടുണ്ടെന്നു കെട്ടിട ഉടമ പറഞ്ഞു.

കേന്ദ്ര പൊതുമരാമത്തിന്റെ 2012 ലെ പ്ലിന്ത് ഏരിയ നിരക്കു പ്രകാരമാണ് വില നിർണ്ണയിക്കുന്നത്. നേരത്തെ വിവരാവകാശ നിയമപ്രകാരം നൽകിയ റിപ്പോർട്ടിൽ കൃത്യമായ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവാർഡ് പാസാക്കിയപ്പോൾ നിരക്ക് കുറച്ചാണ് രേഖപെടുത്തിയത്. ഇതു മൂലം ഭീമമായ നഷ്ടം സംഭവിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഡപുട്ടി കളക്ടർക്കു നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ ആർബിട്രേ റ്ററായ ജില്ല കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരനു വേണ്ടി. അഡ്വ. പി. സതീശൻ, ഡോണ അഗസ്റ്റിൻ എന്നിവർ ഹാജരായി.

Ma care dec ad

Comments are closed.