mehandi new

മണത്തല ഫ്ലൈഓവർ സാധ്യതാ പഠനത്തിനു നിർദേശം നൽകി എം പി

fairy tale

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ദേശീയപാത റിവ്യൂ മീറ്റിംഗിൽ മണത്തല മുല്ലത്തറയിലെ ഫ്ലൈഓവർ വിഷയം ചർച്ചയായി. ജനപ്രതിനിധികൾ, ചാവക്കാട് ഫ്ലൈ ഓവർ ആക്ഷൻ കൗൺസിൽ അംഗങ്ങൾ, മണത്തല മഹല്ല് പ്രതിനിധികൾ, നാഷണൽ ഹൈവേ ഉദ്ധ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

planet fashion

നിലവിൽ പണിയാൻ ഉദ്ദേശിക്കുന്ന തടമതിൽ കെട്ടിയുള്ള അണ്ടർപ്പാതക്ക് പകരം തൂണുകളിൽ ഉയർത്തിയ പാലം പണിതാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് യോഗം ചർച്ച ചെയ്തു. തുടർന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്യോഗസ്ഥരോട് വിഷയം പഠിക്കാൻ നിർദ്ദേശം നൽകി. ഒരാഴ്ചക്കുള്ളിൽ വിഷയം പഠിച്ച് റിപ്പോർട്ട് നൽകാനാണ് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുള്ളത്. ഏഴാം തീയതി ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം സംബന്ധിച്ച് സബ്മിഷൻ ഉന്നയിക്കുമെന്നും അദ്ദേഹം യോഗത്തിൽ ഉറപ്പ് നൽകി.
യാതൊരു വിധ പഠനവും നടത്താതെയാണ് 2018ൽ ഈ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളതെന്നും എം പി പറഞ്ഞു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസറിയ മുഷ്ത്താഖാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മംഗലാംകുന്ന് മുഹമ്മദ് ഉണ്ണി, പഞ്ചായത്ത് മെമ്പർ അലാവുദ്ദീൻ, ചാവക്കാട് നഗരസഭയുടെ പ്രതിപക്ഷ നേതാവ് കെ വി സത്താർ, ഷാഹിദാ മുഹമ്മദ്, അസ്മത്തലി, ഫൈസൽ കാനാമ്പുള്ളി, ബേബി ഫ്രാൻസിസ്, സുപ്രിയ രാമചന്ദ്രൻ, ഷാഹിദ പേള, നാസർ മണത്തല, ഇസ്മായിൽ, അഷറഫ്, സുരേന്ദ്രൻ, അബൂബക്കർ, പി കെ അഷറഫ്, അലിക്കുട്ടി, ഉക്‌ബത്, ഷമീർ പി എ, ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു

Jan oushadi muthuvatur

Comments are closed.