mehandi banner desktop
Chavakkad online

പുന്നയൂർകുളത്ത് ദേശീയ വ്യാപാര ദിനം ആചരിച്ചു

Ft

പുന്നയൂർകുളം: വ്യാപാരികളുടെ സംഘടിത ശക്തി പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പുന്നയൂർകുളത്ത് വിവിധ ചടങ്ങുകളോടെ ദേശീയ വ്യാപാര ദിനം ആചരിച്ചു.

Jan oushadi

പുന്നയൂർകുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആൽത്തറ സെന്ററിലെ വ്യാപാര ഭവന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ പതാക ഉയർത്തുകയും ദിനാചരണ ഉദ്ഘാടനം നിർവഹിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.

ഐ. കെ. സച്ചിദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി. കെ. അബ്ദുൾ ഷുക്കൂർ, എ. മുഹമ്മദാലി എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളും അസോസിയേഷൻ അംഗങ്ങളും ദിനാചരണത്തിൽ പങ്കെടുത്തു.

Comments are closed.