mehandi banner desktop
Chavakkad online

ചാവക്കാട് സ്വദേശിയെ ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Ft

വാടാനപ്പിള്ളി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ തെറ്റാരി വീട്ടിൽ ജഗൻ (26), പാറാച്ചൻ വീട്ടിൽ പ്രണവ് (26) എന്നിവരാണ് പിടിയിലായത്.

Jan oushadi

ഏങ്ങണ്ടിയൂർ നേതാജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ചെട്ടിപ്പറമ്പിൽ വീട്ടിൽ അമർജിത്തിനാണ് (21) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെയാണ്‌ സംഭവം. (വ്യാഴാഴ്ച ഓഗസ്റ്റ് 6) രാവിലെ 9.10 ഓടെ അമർജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ചുറ്റികയും ജാക്കി ലിവറും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

അറസ്റ്റിലായ ജഗൻ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും വീടുകയറി ഭീഷണിപ്പെടുത്തിയ കേസ് ഉൾപ്പെടെ മറ്റ് രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. വിഷ്ണുരാമചന്ദ്രൻ, എസ്.ഐ. ഗോകുൽ, ജി.എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒ. പ്രണവ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Comments are closed.