തിരുവത്ര ഗവ. മാപ്പിള എൽ പി സ്‌കൂളിന് 1.10 കോടി രൂപക്ക് പുതിയ കെട്ടിടം – ടെണ്ടര്‍ നടപടികളായി

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ചാവക്കാട് നഗരസഭയിലെ തിരുവത്ര ജി.എം.എല്‍.പി. സ്‌കൂളിന് ഒരു കോടി 10 ലക്ഷം രൂപക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി. സര്‍ക്കാറിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂളിന് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ എസ്.പി.വി ആയ കില- കിഫ്ബിക്കാണ് നിര്‍മ്മാണ ചുമതല.

100 വര്‍ഷത്തോളം പഴക്കമുള്ള തീരദേശത്തെ സ്ക്കൂളിന് പുതിയ കെട്ടിടം എന്നത് ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണ്.

Comments are closed.