mehandi new

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന് പുതിയ നേതൃത്വം

fairy tale

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ്റെ 2024 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് വി. ചന്ദ്രൻ (പ്രസിഡൻ്റ്), സുമേഷ് കൊളാടി (ജനറൽ സെക്രട്ടറി), ജമാലുദ്ദീൻ മരട്ടിക്കൽ  (ട്രഷറർ), എം. അബ്ദുൾ അസീസ് പനങ്ങായിൽ (വൈസ് പ്രസിഡൻ്റ്), കെ.പ്രേമരാജൻ(ജോ. സെക്രട്ടറി), കെ.മോഹന കൃഷ്ണൻ (ഓഡിറ്റർ) എന്നിവരെ ഗുരുവായൂർ കെ ടി ഡി സി തമരിൻഡ്  ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.

planet fashion

ആംബുലൻസ് സർവ്വീസ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് കെയർ, നിർദ്ദനരായ  കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക സഹായം,  പഠനോപകരണ വിതരണം തുടങ്ങിയ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി  പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ.

Jan oushadi muthuvatur

Comments are closed.