എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം
ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ശിക്ഷക് സദനിൽ നടന്ന എസ്ഡിപിഐ തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഒന്നരവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ ജനറൽ സെക്രട്ടറി കെ വി നാസറും രാഷ്ട്രീയ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഉമ്മറുൽമുക്താറും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളേ തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ ഉസ്മാൻ, പി.ആർ സിയാദ്, പി.പി റഫീഖ് സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം എന്നിവർ നേതൃത്വം നൽകി.
ഇ. എം. ലത്തീഫ് (ഓർഗനൈസിങ് സിക്രട്ടറി), ബി കെ ഹുസൈൻ തങ്ങൾ, ഉമ്മർ മുക്താർ ( വൈസ് പ്രസിഡന്റുമാർ) റഫീന സൈനുദ്ദീൻ, അബു താഹിർ, റിയാസ് ഏർവാടി (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ആസിഫ് അബ്ദുള്ള, അഷറഫ് വടക്കൂട്ട്, എ സുബ്രഹ്മണ്യൻ, എം ഫാറൂഖ്, സിദ്ധീകുൽ അക്ബർ, ദിലീഫ് അബ്ദുൽ കാദർ, എ. കെ. മനാഫ്, റാഫി താഴത്തേതിൽ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Comments are closed.