mehandi new

വെൽഫയർ പാർട്ടിക്ക് ഗുരുവായൂരിൽ പുതിയ നേതൃത്വം

fairy tale

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ പ്രതിനിധി സമ്മേളനത്തിൽ 2024-25 വർഷത്തേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടായി വി.എം. ഹുസൈനേയും സെക്രട്ടറിയായി ലത്തീഫ് തൈക്കാടിനെയും ട്രഷററായി ഫെമീന സമദിനെയും തെരഞ്ഞെടുത്തു.

planet fashion

വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.എ. റഷീദ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ സാഹചര്യം സാമൂഹ്യനീതിയുടെ വിഷയത്തിൽ ഇപ്പോഴും പിറകിലാണെന്നും അടുത്ത കാലത്തായി ഭരണതലത്തിൽ കണ്ടുവരുന്ന പ്രവണതകൾ ന്യൂനപക്ഷങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ തുടങ്ങിയവർ  തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഹുസൈൻ വി.‍എം., ലത്തീഫ് തൈക്കാട്, ആർ.വി. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. 

Macare 25 mar

Comments are closed.