mehandi new

ചാവക്കാട് ബീച്ചില്‍ പുതുവർഷാഘോഷം പൊടിപൊടിക്കും

fairy tale

ചാവക്കാട് : ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനമായി . ന്യൂ ഇയര്‍ പ്രോഗ്രാമിനോടനുബന്ധിച്ച് നാട്ടുകാർക്കും കലാ പരിപാടികള്‍ നടത്തുന്നതിന് സൗകര്യമൊരുക്കും. എന്‍. കെ അക്ബർ എം. എല്‍. എ യുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി. ഡബ്ലിയു. ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്ന ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

planet fashion

ചീഫ് എക്സി. ഓഫീസര്‍ വിജയ് രാജ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.  കെ മുബാറക്ക്, കൗൺസിലർമാരായ എം. ആര്‍ രാധാകൃഷ്ണന്‍,  മഞ്ജുഷ സുരേഷ്, ജീന രാജീവ്, നഗരസഭ സെക്രട്ടറി ആകാശ്, നഗരസഭ എഞ്ചിനീയര്‍ ടോണി, ഡിറ്റിപിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.