എൻ എച്ച് ആക്ഷൻ കൗൺസിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട്: 2013ലെ നഷ്ടപരിഹാര പുനരധിവാസ നിയമവും കോടതി ഉത്തരവുകളും ലംഘിച്ചു കൊണ്ട് 45 മീറ്റർ ചുങ്കപ്പാതക്കു വേണ്ടി ജനങ്ങളെ ബലമായി കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചാരണ ജാഥ സംഘടിപ്പിച്ചു.

അണ്ടത്തോട് നിന്ന് ആരംഭിച്ച സമര പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
സമാപന യോഗം സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ജില്ല കൺവീനർ സി.കെ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ കെ ഹംസകുട്ടി, സുഖദേവ് തളിക്കുളം, കെ എ സുകുമാരൻ, സി ആർ ഉണ്ണികൃഷ്ണൻ, ഉസ്മാൻ അണ്ടത്തോട്, പി കെ നൂറുദ്ധീൻ ഹാജി, കമറു പട്ടാളം, സി ഷറഫുദീൻ എന്നിവർ സംസാരിച്ചു.

Comments are closed.