mehandi new

ലഹരിമുക്ത ഗ്രാമം കാമ്പയിന്‍ ഉദ്ഘാടനം 30ന്

fairy tale

ചാവക്കാട്: തൊട്ടാപ്പ് പ്പ് നിറക്കൂട്ട് മതേതര കൂട്ടായ്മയുടെ ലഹരിമുക്ത ഗ്രാമം കാമ്പയിന്റ ഉദ്ഘാടനം 30ന് നടക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സജീവ് കൊപ്പര പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകീട്ട് നാലിന് തൊട്ടാപ്പ് ഷെരീഫ്‌നഗറില്‍ സി.എന്‍.ജയദേവന്‍ എം.പി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് ബോധവത്ക്കരണ സന്ദേശം നല്‍കും. ലഹരിക്കെതിരെയുള്ള ലഘുലേഖ പ്രകാശനം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് നിര്‍വ്വഹിക്കും. മദ്യമയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കിയ തീരമേഖലയിലെ പുതുതലമുറയെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കൂട്ടായ്മ സെക്രട്ടറി ഷിഹാബുദ്ദീന്‍ തൊട്ടാപ്പ്, മുഖ്യരക്ഷാധികാരി റഷീദ് നാലകത്ത്, സലീം തൊട്ടാപ്പ്, ഇസ്ഹാക്ക് ചാലില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ma care dec ad

Comments are closed.