mehandi new

കടലമ്മ കനിഞ്ഞില്ല : കടം കേറി മൂടുവെട്ടി വഞ്ചിക്കാര്‍

fairy tale

ചാവക്കാട്: ജൂണ്‍, ജൂലായ് മാസങ്ങളില്‍ ശക്തമായ കടലേറ്റമുള്ളപ്പോഴും മീന്‍പിടിത്തത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൂടുവെട്ടി വഞ്ചിക്കാര്‍.
ചെമ്മീന്‍ ചാകര പ്രതീക്ഷിച്ചാണ് ഇവര്‍ ശക്തമായ തിരമാലകള്‍ വകവെയ്ക്കാതെ കടലില്‍ ഇറങ്ങുന്നത്. പലപ്പോഴും അപകടത്തില്‍പ്പെട്ട് വലയ്ക്കും വഞ്ചിക്കും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാവാറുണ്ട്. പോയവര്‍ഷങ്ങളിലെല്ലാം മികച്ച ചെമ്മീന്‍ കൊയ്ത്ത് ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഉണ്ടായില്ല. ചാവക്കാട്, എടക്കഴിയൂര്‍, വാടാനപ്പള്ളി തുടങ്ങി ജില്ലയുടെ മുഴുവന്‍ കടപ്പുറങ്ങളിലും നൂറുകണക്കിന് മൂടുവെട്ടി വഞ്ചികളാണുള്ളത്.
ഇവയെ ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് കുടുംബങ്ങളുണ്ട്. ആഗസ്ത് മാസത്തില്‍ മാന്തളും കൂന്തളും ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ കടലമ്മ കനിഞ്ഞില്ലെന്ന് മത്സ്യത്തൊഴിലാളിയായ ആച്ചി രാജന്‍ പറഞ്ഞു. കടലില്‍ ഇറക്കി മീനൊന്നും ലഭിക്കാത്തതിനാല്‍ ദിവസങ്ങളായി മൂടുവെട്ടി വഞ്ചികള്‍ കരയില്‍ വിശ്രമിക്കുകയാണ്. ഓരോ ദിവസവും കടലില്‍ ഇറക്കുമ്പോള്‍ മണ്ണെണ്ണ, പെട്രോള്‍, ഭക്ഷണച്ചെലവ് ഈ ഇനത്തില്‍ 5000-ത്തിലധികം രൂപ ചെലവുവരും. മത്സ്യം ലഭിക്കാത്തതിനാല്‍ കടത്തിന്റെ കനം അനുദിനം വര്‍ദ്ധിക്കുകയാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.