തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ല – സി എച്ച് റഷീദ്

ചാവക്കാട് : തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയുടെ മുന്നോടിയായി യു ഡി എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം മണ്ഡലം ട്രഷറർ ലത്തീഫ് പലയൂർ അധ്യക്ഷത വഹിച്ചു. യുഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ വി.ഷാനവാസ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമേൽ, കെ. നവാസ് തുടങ്ങിയവർ സംസാരിച്ചു.

എൻ കെ റഹീം, എം എസ് മുസ്തഫ, സാലിഹ് മണത്തല, കെ.എസ് സന്ദീപ്, കെ.വി ലാജ്ജുദ്ദീൻ, ടി എം ഷാജി, സബാഹ് താഴത്ത്, കെ എം റിയാസ്, ഹാഷിം മാലിക്ക് തുടങ്ങിയവർ സംബന്ധിച്ചു. കെ വി. യൂസഫ് അലി സ്വാഗതവും പി.എം അനസ് നന്ദിയും പറഞ്ഞു.

Comments are closed.