mehandi new

സി ഗംഗാധരന്‍

fairy tale

obit C GANGADARANഗുരുവായൂര്‍: സി.പി.ഐ നേതാവ് താമരയൂര്‍ സാകേതത്തില്‍ ചെമ്പയില്‍ സി ഗംഗാധരന്‍ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ കെ.ടി.ഡി.സിയില്‍ നിരവധി വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ മുന്‍ ജില്ല കൗസില്‍ അംഗം, കെ. ടി.ഡി.സി എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡണ്ട്, ഗുരുവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി, മണ്ഡലം അസി. സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കെ ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം പ്രസിഡണ്ട്, ഗുരുവായൂര്‍ മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യുസി) എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. ഭാര്യ: അംബുജം. മക്കള്‍: രോഹിത, പ്രിയങ്ക. കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍, സി.എന്‍ ജയദേവന്‍ എം.പി, സി.പി.ഐ ജില്ല സെക്രട്ടറി കെ. കെ വത്സരാജ്, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.ആര്‍ സുനില്‍കുമാര്‍, കെ.വി അബ്ദുള്‍ ഖാദര്‍, ഗീത ഗോപി, കെ രാജന്‍, മുന്‍ എം.എല്‍.എമാരായ എ.കെ ചന്ദ്രന്‍, പി.ടി കുഞ്ഞുമുഹമ്മദ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Haji’s pharma

Comments are closed.