mehandi new

ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണം

fairy tale

ഗുരുവായൂര്‍ : ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും മെമ്മറിവാക്കും നടത്തി. എ.ആര്‍.ഡി.എസ്.ഐയുടെ സഹകരണത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ട്രീസ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എ.ആര്‍.ഡി.എസ്.ഐ കൊച്ചി സി.എഫ് പ്രസാദ്, മേജര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രോഗപ്രതിരോധം, രോഗ നിര്‍ണയം, രോഗപരിചരണം എന്‍നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെ നടന്‍ന മെമ്മറിവാക്ക് കോട്ടപ്പടി ഡിമിന്‍ഷ്യ സെന്‍ററില്‍ സമാപിച്ചു. എന്‍.എസ്. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ, കോട്ടപ്പടി ഡിമിന്‍ഷ്യ സെന്‍ററിലെ സുരേഷ്‌കുമാര്‍ എന്‍നിവര്‍ നേതൃത്വം നല്‍കി.

Macare health second

Comments are closed.