mehandi new

നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു – ഇരുചക്ര വാഹനങ്ങൾ തെന്നിവീണു സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി പേർക്ക് പരിക്ക്

fairy tale

ചാവക്കാട്: നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു.  ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. സ്ത്രീകളും പിഞ്ചു കുട്ടികളുമുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അജ്ഞാത വാഹനത്തിൽ നിന്ന് റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിയാണ് വാഹനങ്ങൾ അപകടത്തിൽ പെട്ടത്. 

ചാവക്കാട് പുതിയ പാലത്തിനു സമീപം ബുധനാഴ്ച്ച രാവിലെ ഒൻപതോടെയാണ് സംഭവം. റോഡിൻ്റെ മധ്യത്തിൽ  30 മീറ്ററോളം നീളത്തിലാണ് ഓയിൽ വീണത്. തിരക്കേറിയ സമയമായതിനാൽ ഓയിൽ ശ്രദ്ധിക്കാതെ ഓടിച്ച ഇരുചക്ര വാഹനങ്ങളാണ് ഒന്നിനു പുറകെ മറ്റൊന്നായി തെന്നി വീണത്. ഇതിൽ രണ്ടു വയസുകാരനായ മകനും അഞ്ചു വയസുകാരിയായ മകളുമൊത്ത് യാത്ര ചെയ്ത മാതാപിതാക്കൾക്കാണ് കൂടുതൽ പരിക്ക് പറ്റിയത്. രണ്ടു വയസുകാരൻ്റെ നെറ്റിയിലും മുറിവേറ്റു. ആറോളം വാഹനങ്ങളാണ് തെന്നിവീണത്. വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് റോഡിൽ നിന്ന് ഓയിൽ നീക്കം ചെയ്തത്. ചാവക്കാട് പൊലീസും സ്ഥലത്തെത്തി.

ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ എം. ഷാഫിയുടെ നേതൃത്വത്തിൽ ഫയർമാൻമാരായ അമൽ പ്രഭ, സുദേവ്, വിനോദ്, അശ്വിൻ, ഗോപകുമാർ, ജോയ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഫോട്ടോ: ചാവക്കാട് നഗരത്തിൽ അജ്ഞാത വാഹനത്തിൽ നിന്ന് റോഡിലേക്ക് ഒഴുകിയ ഓയിൽ ഗുരുവായൂർ അഗ്നിശമന സേന നീക്കം ചെയ്യുന്നു.

Claps

Comments are closed.