കുടുങ്ങിയാൽ ജീവനെടുക്കുംകുരുക്കാണ് ഈ കയർ – ചിത്രം വരച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം
ചാവക്കാട് : ‘കുടുങ്ങിയാൽ ജീവനെടുക്കും കുരുക്കാണ് ഈ കയർ’ എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജ് വിദ്യാർത്ഥികൾ ചാവക്കാട് ബീച്ചിൽ ചിത്ര രചന നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും മാനസിക ശാരീരിക പ്രശ്നങ്ങളുമായിരുന്നു വരയിൽ തെളിഞ്ഞത്. ചാവക്കാട് ബീച്ചിൽ രണ്ടു ദിവസങ്ങളിലായാണ് ചുമരിൽ ചിത്രം വരച്ച് ബോധവൽക്കരണം സംഘടിപ്പിച്ചത്.
ബീച്ചിലെത്തുന്ന നിരവധിയാളുകൾ ചിത്ര പ്രദർശനം വീക്ഷിച്ചു. ഗൗരിനന്ദന എറണാകുളം, ലക്ഷ്മി ദയാൽ തിരുവനന്തപുരം, റിയ ഫാത്തിമ എടപ്പാൾ, സോമനാഥൻ ആലപ്പുഴ എന്നീ വിദ്യാർത്ഥികളാണ് ചിത്രരചനക്ക് നേതൃത്വം നൽകിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും, ഐക്യദാർഡ്യം അറിയിച്ചും ബീച്ച് ലവേഴ്സ് പ്രവർത്തകരായ നൗഷാദ് തെക്കുംപുറം, സുലൈമാൻ അസ്ഹരി, പി. എസ്.ഷാജഹാൻ, ഷൈൻ പൊന്നരശ്ശേരി, പി.ടി. ഷറഫുദ്ദീൻ, സുനിൽകുമാർ, എ.പി.ഖലീൽ, ഷാഫി സുബ്ഹാൻ, അബ്ദുൽ റഷീദ്, മൊയിനുദ്ദീൻ, സുധീർ പുന്ന, ഉമ്മർ കരിപ്പായിൽ, യൂനസ് മണത്തല, സുധി മണത്തല എന്നിവർ സംസാരിച്ചു.
Comments are closed.