mehandi new

ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി

fairy tale

ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു.

planet fashion

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗര പ്രദേശത്തെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഷോപ്പീ മുഖേനയും ഓണചന്ത മുഖേനയും വിറ്റഴിക്കും. സംഘകൃഷി ഗ്രൂപ്പ്‌ അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കുറഞ്ഞ വിലക്ക് അർബൻ വെജിറ്റബിൾ കിയോസ്കുകൾ വഴിയും വിറ്റഴിക്കുന്നു.

ചാവക്കാട് നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ പ്രീജ ദേവദാസ് സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ. വി, അബ്ദുൾ റഷീദ് പി.എസ്, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി. സത്താർ എന്നിവർ ആശംസകൾ നേർന്നു.

കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ജ്യോതിഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.