mehandi new

ചാവക്കാട്ടെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

fairy tale

ചാവക്കാട്: ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(CITU) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ദിവസത്തെ വേതനം വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച നാൽപതിനായിരം രൂപ ഏരിയ സെക്രട്ടറി  ടിഎസ് ദാസനിൽ നിന്നും സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഏറ്റുവാങ്ങി.   ഏരിയ പ്രസിഡണ്ട് കെ കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. ട്രഷറർ വി പി അബു നന്ദിയും പറഞ്ഞു. നൂറിലേറെ പേരുടെ ഒരു ദിവസത്തെ അധ്വാനത്തിലൂടെ ഇത്രയും തുക കണ്ടെത്തുവാൻ യൂണിയൻ നേതാക്കളായ രാധാകൃഷ്ണൻ, മനോജ്‌, ജാഫർ, സുനിൽ, റസാക്ക്, റാഫി ബാഷ, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.