mehandi new

ഫിഫ അണ്ടർ 17 ഒരു മില്യൺ ഗോൾ ചാവക്കാട്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഫിഫ അണ്ടർ 17  ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലെ മത്സരത്തിൻറെ പ്രചരണാർത്ഥം ഒരു മില്യൺ ഗോൾ അടി പരിപാടി ചാവക്കാട്  നഗരസഭയുടെ നേതൃത്തെത്തിൽ നഗരസഭ ചതുരത്തിൽ നടന്നു. ആദ്യഗോൾ അടിച്ചു നഗരസഭ ചെയർമാൻ എൻ കെ അക്‌ബർ ഉദ്‌ഘാടനം ചെയ്‌തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നാല് സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്. മമ്മിയൂർ എൽ എഫ് സ്കൂള്ളിൽ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷും മണത്തല സ്കൂളിൽ ആരോഗ്യയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എ മഹേന്ദ്രനും എം ആർ ആർ എം സ്കൂളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ബി രാജലക്ഷ്മിയും ഉദ്‌ഘാടനം ചെയ്‌തു. വിവിധ ഇടങ്ങളിൽ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ബക്കർ, കൗൺസിലർ മാരായ എ  എഛ് അക്‌ബർ, പി പി നാരായണൻ, ജനാർദ്ദനൻ തറയിൽ, പി  വി  പീറ്റർ, പി  ഡി സുരേഷ്ബാബു, ബുഷറ ലത്തീഫ്, മഞ്ജു കൃഷ്ണൻ, ഷാഹിത മുഹമ്മദ്, നഗരസഭ ജീവനക്കാരൻ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.