mehandi new

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ

fairy tale

ചാവക്കാട് : കേരളത്തിലെ എയ്ഡഡ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ രണ്ടാം പ്രവർത്തി ദിവസം നൽകുന്ന ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതാണ് പുതിയ നീക്കം. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സ്പാർക്കിലെ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സർക്കാർ ജീവനക്കാരുടെ അതേ സേവന വേതന വ്യവസ്ഥകൾ തന്നെയാണ് എയ്ഡഡ് മേഖലയിലും പിന്തുടരുന്നത് എന്നതിനാൽ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉൾപ്പെടുന്ന ബില്ലുകൾ കൗണ്ടർ സൈൻ ഇല്ലാതെ തന്നെ ട്രഷറിയിൽ സമർപ്പിക്കുന്നതിന് ക്രമീകരണം ഒരുക്കണം. സംസ്ഥാന സർക്കാർ ശമ്പളം പറ്റുന്ന മൂന്നിലൊന്ന് ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് അനാവശ്യമാണെന്ന് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. 

planet fashion

നിലവിൽ  എയ്ഡഡ് സ്ഥാപനങ്ങളിലെ മേലധികാരിക്ക് ജീവനക്കാരുടെ ശമ്പളം നേരിട്ട് ട്രഷറിയിൽ ഈ സബ്മിറ്റ് ചെയ്യാം. എന്നാൽ പുതിയ ഉത്തരവ് നടപ്പിലായാൽ ശമ്പള ബില്ല് പാസാക്കുന്നതിനായി ജീവനക്കാർ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് സൃഷ്ടിക്കുക. ക്ലർക്ക്, സൂപ്രണ്ട്, വിദ്യാഭ്യാസ അധികാരി എന്നിവർ ആരെങ്കിലും ലീവ് ആയാൽ ശമ്പള ബില്ല് യഥാസമയം ട്രഷറിയിൽ സമർപ്പിക്കാൻ സാധിക്കാതെ വരുന്നത് ജീവനക്കാരെ വലിയതോതിൽ ബാധിക്കും. 

പൊതു വിദ്യാഭ്യാസ വകുപ്പിലെ പകുതിയിലധികം ജീവനക്കാരും എയ്ഡഡ് മേഖലയിൽ ആണെന്നിരിക്കെ പ്രസ്തുത ജീവനക്കാരെ രണ്ടാംതരക്കാരാക്കുന്ന ധനവകുപ്പിന്റെ ഉത്തരവ് തികച്ചും വിവേചനപരമാണ്

സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കടലാസുരഹിത സംവിധാനത്തിലേക്ക് മാറുമ്പോൾ എയ്ഡഡ് സ്ഥാപനങ്ങളിലെ ബില്ലുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് എത്തിച്ചു നൽകേണ്ടിവരും. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതിനു പകരം എയ്ഡഡ് മേഖലയിലെ സംവിധാനങ്ങൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന വിചിത്ര ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ എയ്ഡഡ് മേഖലയിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ എൻ. വി. മധു, ഷിനോജ് പാപ്പച്ചൻ അജി കുര്യൻ, ഷാജു ചാബ്ലിക്കുന്നത്ത് എന്നിവർ അറിയിച്ചു.

Ma care dec ad

Comments are closed.