Header

എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം സംഘടിപ്പിച്ചു

തിരുവത്ര : കോൺഗ്രസ് പ്രാദേശിക നേതാവ് എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും നടത്തി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി എ ഗോവപ്രതാപൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു.

കോനാരത്ത് ഷുക്കൂർ, എം എസ് ശിവദാസ്, കെ എച്ച് ഷാഹു, കണ്ടമ്പുള്ളി ഗോപി, വി കെ വിമൽ, ഏച്ചി റഹീം, പി ബക്കർ പുന്ന, കെ കെ ശ്രീകുമാർ, പ്രേമാവതി, ബാലകൃഷ്ണൻ, അലികുഞ്ഞി തിരുവത്ര, കെ ബി മുരളി, എൻ എം ഹംസ, പി എം നാസർ, തഫ്സീർ മഴവഞ്ചേരി, അസീസ് മാടമ്പി, ഷഹീബ് കെ എം റ്റി എന്നിവർ അനുസ്മരിച്ചു.

നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, ഐഎൻടിയുസി ചാവക്കാട് മണ്ഡലം സെക്രട്ടറി, തിരുവത്ര സർവീസ് സഹകരണബാങ്ക് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്ന സുനിൽ കാലവർഷക്കെടുതിയിൽ തകർന്ന തൻറെ സ്വന്തം വീട് പൊളിച്ചു മാറ്റുന്നതിനിടെ സ്ലാബ് വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു മരണം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.