mehandi new

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

fairy tale

തിരുവത്ര : കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ  സാന്ത്വനം അംഗമായ പി എച്ച് അബീനക്ക് മത്സ്യ തൊഴിലാളി അപകട ഇൻഷൂറൻസ് തുകയായ 95799 രൂപയുട ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ്കമൽ കൈമാറി. മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ കെ എം അലി അധ്യക്ഷത വഹിച്ചു.

planet fashion

മത്സ്യ ഫെഡ് ജില്ലാ മാനേജർ കെ സുജ, ഫിഷറീസ് ഓഫീസർ രേഷ്മ ആർ നായർ, പ്രൊജക്റ്റ്‌ ഓഫീസ്സർമാരായ ബി അരുണിമ, കെ നിഖിൽ,  സംഘം സെക്രട്ടറി സനില സുധീരൻ,  വൈസ് പ്രസിഡന്റ്‌ കെ വി സന്തോഷ്‌, ബോർഡ് മെമ്പർമാരായ എ എ ശിവദാസൻ, കെ നാരായണൻ, നസീമ അയൂബ്,  വസന്തവേണു,  ജീവനക്കാരായ റീനകരുണൻ, സെക്കീന മുസ്തഫ എന്നിവർ സംസാരിച്ചു. 

മത്സ്യത്തൊഴിലാളി വനിതകൾക്കും എസ് എച്ച് ജി അംഗങ്ങൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സാഫ് ജില്ലാ കോഡിനേറ്റർ കെ വി സച്ചിത, റിലയൻസ് ഫൌണ്ടേഷൻ കോഡിനേറ്റർ നഫാസ് കെ നാസർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Macare 25 mar

Comments are closed.