ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ബാബു നസീർ ആശംസയും അർപ്പിച്ചു. ഫയർ & റസ്ക്യു ഓഫീസർമാരായ സഞ്ജയ് സനൽ, സുമൻ. എസ് എന്നിവർ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി.

വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, കായിക അധ്യാപകരായ സുരേന്ദ്രൻ, സേതുദാസ്, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.

Comments are closed.