mehandi new

എസ് എസ് എൽ സി, പ്ലസ് ടു മെറിറ്റ് അവാർഡ്‌ ദാനവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

fairy tale

മുതുവട്ടൂർ : ചാവക്കാട് മുൻസിപ്പാലിറ്റി 9, 10, 11 വാർഡുകൾ സംയുക്തമായി ഉന്നത വിജയം കൈവരിച്ചവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കെ പി സി സി മെമ്പറും റൂറൽ ബാങ്ക് പ്രസിഡണ്ടുമായ സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡുകൾ ഡി സി സി സെക്രട്ടറി സി.സി. ശ്രീകുമാർ വിതരണം ചെയ്തു.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് പ്രശസ്ഥ  ട്രയിനർ   മുഹമ്മദ് ശരീഫ് കൈതക്കൽ നിർവഹിച്ചു. ചാവക്കാട് നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവ് കെ. വി. സത്താർ അധ്യക്ഷത വഹിച്ചു. 

planet fashion

കോൺഗ്രസ്‌ സേവാദൾ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജമാൽ താമരത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ്, മൈനോരിറ്റി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജന. സെക്രട്ടറി കെ.എച്ച്. ഷാഹുൽ ഹമീദ്, ആർ വി സി ബഷീർ, കെ.വി. ഷംസുദ്ദീൻ, യൂസഫ് കരിക്കയിൽ, സുരേഷ് പൊന്നരശ്ശേരി, അഫ്സൽ കിക്കിരി മുട്ടം എന്നിവർ ആശംസകൾ നേർന്നു. ഹക്കിം ഇമ്പാറക്ക് സ്വാഗതം ആശംസിച്ചു. സി.എം. മനോഹരൻ നന്ദി പറഞ്ഞു.

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.