mehandi new

ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 34-ാം വാർഷികം ആഘോഷിച്ചു

fairy tale

ഒരുമനയൂർ: യൂഫോണി 2025 എന്ന പേരിൽ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ 34-ാം വാർഷികാഘോഷം ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപിള്ളി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽജാമിയ അൽ ഇസ്ലാമിയ ശാന്തപുരം ഡെപ്യൂട്ടി റെക്ടർ ഡോക്ടർ നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി എ ബഷീർ വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാധ്യമം ഹെൽത്ത് കെയറിന് വേണ്ടി കുട്ടികൾ സമാഹരിച്ച തുക സ്കൂൾ മാനേജർ ഡോക്ടർ നഹാസ് മാളയ്ക്ക് കൈമാറി.

planet fashion

ട്രഷറർ ഒമർ കോയ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, ജോയിൻ സെക്രട്ടറി ഫൈസൽ ഉസ്മാൻ, മാനേജ്മെന്റ് പ്രതിനിധികളായ പി. കെ മുഹമ്മദുണ്ണി ഹാജി, കെ വി ശിഹാബുദ്ദീൻ, മുംതാസ് കരീം, ഭാവന ഇബ്രാഹിം, സുലൈമാൻ, പി.ടി.സി ചെയർമാൻ ഷാജി സൈദ് മുഹമ്മദ്, യൂസഫ് പാലയൂർ, മാധ്യമം മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂൾ സെക്രട്ടറി എ.ടി മുസ്തഫ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ നന്ദിയും അർപ്പിച്ചു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ പരിപാടികൾ വാർഷികാഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

Comments are closed.