mehandi new

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

fairy tale

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും,  വിദ്യാർത്ഥികളിൽ ഇത്തരം സഹായമനസ്കത വളരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇസ്മായിൽ കാപ്പാട് സംസാരിച്ചു.  സ്കൂൾ സെക്രട്ടറി എ.ടി മുസ്തഫ, ട്രഷറർ ഒമർ കോയ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി. ടി.സി. വൈസ് ചെയർമാൻ  ഫൈസൽ ഉസ്മാൻ,  പീപ്പിൾസ് ഫൗണ്ടേഷൻ ചാവക്കാട് ഏരിയ കോഡിനേറ്റർ പാലെമ്പാട്ട്  അക്ബർ എന്നിവർ ആശംസ അറിയിച്ചു. പ്രിൻസിപ്പൽ പി എ ബഷീർ സ്വാഗതവും,  പ്രിൻസിപ്പാൾ സി. സന്ധ്യ നന്ദിയും ആശംസിച്ചു.

Ma care dec ad

Comments are closed.