ഗുരുവായൂർ : ഒരുമനയൂർ തങ്ങൾപടിയിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബോലെറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസി. കമ്മീഷണർ കെ ജി സുരേഷ് നേതൃത്വത്തിലുളള സംഘം പിടികൂടി. ചാവക്കാട് കുരിക്കലകത്ത് അൽത്താഫ്, കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത്, തിരുവത്ര അരുവല്ലി വീട്ടിൽ അനിൽകുമാർ, പെരിന്തൽമണ്ണ മുതിരമണ്ണ കപ്പൂർ വീട്ടിൽ അബ്ദുൽ നജീബ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് പുലർച്ചയാണ് റോഡരികിൽ നിറുത്തിയിട്ടിരുന്ന പിക്കപ്പ് മോഷണം പോയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചാവക്കാട് ഇൻസ്പെക്ടറായ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി സഗോക്ക് അംഗങ്ങളും അടങ്ങുന്ന അന്വേഷണ സംഘത്തെ ഗുരുവായൂർ എസിപി നിയോഗിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വാഹനം പൊളളാച്ചി ഭാഗത്ത് പോയതായി മനസ്സിലാക്കി. തുടർന്ന് പൊളളാച്ചിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് വാഹനം അവിടെ നിന്നും കണ്ടെടുക്കാനായത്. മനാഫ് എന്നയാളും അൽത്താഫും കൂടിയാണ് വാഹനം മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനം വിനീത്, അനിൽകുമാർ, അബ്ദുൽ നജീബ് എന്നിവരുടെ സഹായത്തോടൊയാണ് പൊള്ളാച്ചി മാർക്കറ്റിൽ പൊളിക്കാനായി കൊടുത്തത്. ഉടനേ അവിടെ വെച്ച് വാഹനങ്ങൾ പൊളിക്കുകയാണ് സംഘത്തിന്റെ രീതി.
പ്രതികൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. സബ് ഇൻസ്പെക്ടറായ സജീവൻ. എ എസ് ഐ മണികണ്ഠൻ, സിപിഒ മാരായ ഹംദ് ഇ കെ, വിനോദ്, നൌഫൽ, സാഗോക്ക് ടീം അംഗങ്ങളായ പ്രദീപ്, സജി ചന്ദ്രൻ, സിംസൺ, അരുൺ, സുനീപ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments are closed.