‘വിശ്വാസപൂര്‍വം മന്‍സൂര്‍’ പി.ടി. കുഞ്ഞിമുഹമ്മദ് വീണ്ടും സിനിമാ സംവിധായകനാകുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പി.ടി. കുഞ്ഞിമുഹമ്മദ് വീണ്ടും സിനിമാ സംവിധായകനാകുന്നു. ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന സിനിമയുമായാണ് പി.ടി. എത്തുന്നത്.
ഫെബ്രുവരി 24ന് തലശ്ശേരിയില്‍ ഷൂട്ടിങ് ആരംഭിക്കും. 40 ദിവസത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു.
ആധുനികതയുടേയും മതേതരത്വത്തിന്റേയും വിപ്ലവങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് പുതിയ സിനിമ.
വെര്ജിന്പ്ലസ് മൂവീസിനുവേണ്ടി കെ.വി. മോഹനന് നിര്‍മിക്കുന്ന ചിത്രത്തിലെ നായകകഥാപാത്രമായ മന്‍സൂറിനെ അവതരിപ്പിക്കുന്നത് റോഷന് മാത്യുവാണ്. ‘ആനന്ദം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം. പ്രയാഗ മാര്ട്ടിന്, ലിയോണ ലിഷോയ് എന്നിവരാണ് നായികമാര്‍. ഗൗതമി, ശ്വേതാ മേനോന്, രഞ്ജി പണിക്കര്‍, വി.കെ. ശ്രീരാമന് എന്നിവര്‍ പ്രധാന വേഷങ്ങളിലത്തെുന്ന ചിത്രത്തിന്റെ കഥയെഴുതിയത് ജയകൃഷ്ണന് കാവിലാണ്. തിരക്കഥയും സംഭാഷണവും സംവിധാനവും പി.ടി. നിര്‍വഹിക്കുന്നു. എം.ജെ. രാധാകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുക. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.