mehandi new

പാലയൂർ തർപ്പണ തിരുനാൾ ശനിയും ഞായറും ; പുണ്യങ്ങൾ പൂക്കുന്ന തീരം പൊളിക്കും

പാലയൂർ : ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാലയൂർ തർപ്പണത്തിരുനാളിനോട് അനുബന്ധിച്ച് പാലയൂർ മഹാശ്ലീഹാ മീഡിയ അവതരിപ്പിക്കുന്ന പുണ്യങ്ങൾ പൂക്കുന്ന തീരം പൊളിക്കും. വിശുദ്ധ തോമാശ്ലീഹായും പാലയൂർക്കാരും തമ്മിലുള്ള ബന്ധവും സമകാലീന സൗഹൃദങ്ങളിൽ

വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ

വടക്കേക്കാട് : എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ രാഷ്ട്രീയ…

ചാവക്കാട് : പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും നഗരസഭയുടേയും, ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും നഗരസഭ

ഒപ്പ് മതിൽ തീർത്ത് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി. ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒപ്പു മതിൽ സംഘടിപ്പിച്ചു. 2898 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോണ്ഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

അണ്ടത്തോട് : ശക്തമായ കടൽക്ഷോഭത്തിൽ കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് വടക്കവായിൽ പരേതനായ മുഹമ്മദുണ്ണി മകളും പോന്നോത്ത് സലീമിന്റെ ഭാര്യയുമായ ഫാത്തിമ

ബജറ്റ് വിഹിതം തടഞ്ഞുവെച്ചതിനെതിരെ എൽ ജി എം എൽ നേതൃത്വത്തിൽ പുന്നയൂരിൽ ഒപ്പ്‌ മതിൽ തീർത്തു

പുന്നയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ജന പ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ്(എൽ.ജി.എം.എൽ) നേതൃത്വത്തിൽ നടന്ന 'ഒപ്പ്

കേരള സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു ; തടഞ്ഞു വെച്ചത് 2928 കോടിരൂപ

ചാവക്കാട് : ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജ മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി. 2024-2025 വാർഷിക പദ്ധതി റിവിഷൻ സംബന്ധിച്ച് ഉത്തരവ് വന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

ചാവക്കാട് : പട്ടാപകല്‍ വീട്ടിൽ കയറി വീട്ടമ്മയുടെ ദേഹത്തേക്ക് കെമിക്കൽ പൗഡർ എറിഞ്ഞു ആക്രമണം. കവര്‍ച്ചാ ശ്രമമായിരിക്കാൻ സാധ്യതയെന്ന് പോലീസ്. തിരുവത്ര ആലഞ്ചേരി ശ്രീനിവാസന്റെ മകൻ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ഗുരുദേവ റോഡിൽ

ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഹൈവേ ഉപരോധിച്ചു

ചാവക്കാട് : ജനം ദുരിതത്തിൽ ചാവക്കാട് ചേറ്റുവ റോഡ്, കാന നിർമാണങ്ങൾ അശാസ്ത്രീയമാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചേറ്റുവ റോഡ് ഉപരോധിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള റോഡ്