mehandi new

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്.

സി എ എ ക്കെതിരെ മണത്തല മേഖലാ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് പുറപ്പെട്ട മാർച്ച്‌ ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു.

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ…

ഗുരുവായൂർ : പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി. ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം – എൽ ഡി എഫ് ചാവക്കാട് റാലി നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുല്ലത്തറ ഹോച്മിൻ സെന്ററിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ

പൗരത്വ നിയമ വിജ്ഞാപനത്തിനെതിരെ പ്രതിഷേധമുയർത്തി യൂത്ത് ലീഗ് ഫ്രീഡം മാർച്ച്

ചാവക്കാട് : രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് ഭരണഘടനാ വിരുദ്ധവുമായ പൗരത്വ നിയമ വിജ്ഞാപനം പുറപ്പെടുവിച്ച മോദി സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം മാർച്ച്‌ സംഘടിപ്പിച്ചു.

കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് കമ്മറ്റി നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു

ബ്ലാങ്ങാട്: കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് കമ്മറ്റി നടത്തിയ 150 ൽ പരം നിർധന കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണവും ആദരിക്കലും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.

ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി ഫുട്ബോൾ ടൂർണമെന്റിൽ റെഡ് വാരിയേഴ്സ് ജേതാക്കളായി

കോട്ടപ്പടി : ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കൌൺസില൪ ജീഷ്മ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ക്ലെസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ്

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

പുതുപൊന്നാനി : നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി. പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും നഗരസഭയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. ചാവക്കാട്

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം – പ്രവാസി…

കടപ്പുറം : ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി ലീഗ് ദേശീയ സിക്രട്ടറി എം. എസ് അലവി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ മതേതര