mehandi banner desktop

ബ്രസീൽ തന്നെ ഒന്നാമത് – 22 ൽ നിന്നും 11 ലേക്ക് കുതിച്ച് മൊറൊക്കോ

വേൾഡ്കപ്പ് ന്യൂസ്‌ : ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, ക്വാർട്ടർ ഫൈനലിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായെങ്കിലും ലോക റാങ്കിൽ ഒന്നാമത് ബ്രസീൽ തന്നെ. ഔദ്യോഗിക റാങ്കിംഗ് വ്യാഴാഴ്ച പുറപ്പെടുവിക്കുമ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന്

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി

തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്

തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തും – മന്ത്രി എം. ബി…

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്താനായി നിയമനടപടി പരിഗണിക്കുമെന്നും ജീവിതച്ചെലവു വർദ്ധിച്ച സാഹചര്യത്തിൽ, ക്ഷേമ പെൻഷൻ പതിനായിരം രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ന്യായമാണെന്നും തദ്ദേശ ഭരണ

അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ സന്തോഷം – കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഖത്തർ ലോകകപ്പ് അർജൻ്റീന നേടിയതിൽ സന്തോഷം പങ്കുവെച്ച് യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്

ഇന്ന് കരുണ സംഗമം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള

ഡിസംബർ 18 ഇന്ന് ലോക കുടിയേറ്റ ദിനം

✍️ബദറുദ്ദീൻ ഗുരുവായൂർ, (ജനറൽ സെക്രട്ടറി, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി. (മീഡിയ ഇൻ ചാർജ് )) ലോക കുടിയേറ്റ ദിനം. 2004 ഡിസംബർ 4 ന് ചേർന്ന ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയാണ് സാർവ്വഭൗമിക കുടിയേറ്റ ദിനം ആചരിക്കുവാൻ തീരുമാനിച്ചത്.

ഭാരത് ജോഡോ യാത്രയുടെ നൂറ്റി ഒന്നാം ദിനത്തിൽ ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു

ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ ചെയർമാൻ കെ. വി.സത്താർ

ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികം ആഘോഷിച്ചു പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികവും മൂന്നുപുരയ്ക്കൽ ചെറിയാൻ, തൈക്കാട് സംഭാവനയായി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗുരുവായൂർ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മെയറും ആക്ട്സ് ജില്ലാ

കളമെഴുത്തു പാട്ടിനെ കുറിച്ച് ചിത്രീകരിച്ച് സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാമനായി…

ഗുരുവായൂർ : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഗുരുവായൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം.ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ ഗുരുവായൂർ കാവീട് പനാമ സ്വദേശി കിഴക്കൂട്ട്

തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് – ചാവക്കാട് നഗരസഭ ഭിന്നശേഷി കലോത്സവം അരങ്ങേറി

ചാവക്കാട് : നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി "സ്പന്ദനം 2022 തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് " എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ എൽ. എഫ് കോൺവെൻറ് യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി