mehandi new

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും

സാമ്പത്തിക സംവരണം: സർക്കാർ തെറ്റുകൾ തിരുത്തണം – വിസ്ഡം

ചാവക്കാട് : ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസ പരമായും, സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടനാ ശില്പികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട്

ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം

ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ. ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ

മൂന്നാം വാർഡ്‌ കൗൺസിലറുടെ നേതൃത്വത്തിൽ സാവിത്രിക്ക് സുരക്ഷിത ഭവനം

തിരുവത്ര : ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച സുരക്ഷിത ഭവനം ഏനാം കുന്നത്ത് സാവിത്രിക്ക് സമ്മാനിച്ചു. താക്കോൽദാനം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു. ഗൃഹോപകരണങ്ങളുടെ കൈമാറ്റം

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്

തിരുവത്രയിൽ കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

പുന്നയൂർ: തിരുവത്രയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ അകലാട് സ്വദേശി മരിച്ചു. അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശി ആലിപുരക്കൽ ശങ്കരനാണ് അപകടത്തിൽ പരിക്കുപറ്റി തൃശൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

റോഡ് മുറിച്ചു കടക്കവെ കാറിടിച്ചു ലോട്ടറി വിൽപ്പനക്കാരന് ഗുരുതരമായി പരിക്കേറ്റു

ചാവക്കാട്: റോഡ് മുറിച്ചു കടക്കവെ ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ചു. പരിക്ക് പറ്റിയ അകലാട് മൊയ്‌ദീൻപള്ളി ആലിപുരക്കൽ ശങ്കരൻ (65)ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവത്രയിയിൽ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം – രണ്ട് പേർക്ക് പരിക്ക്

ചേറ്റുവ: ചേറ്റുവ പാലത്തിൽലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ടൈൽസ് കയറ്റി വന്ന കണ്ടയ്നർ ലോറിയും, വയനാട്ടിൽ