mehandi banner desktop
Chavakkad online

കാൻസർ നേരത്തെ കണ്ടെത്താം – കാൻ തൃശൂർ കൈപുസ്തകം വിതരണം തുടങ്ങി

Ft

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന “കാൻ തൃശൂർ” പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നു.

Jan oushadi

കാൻസർ രോഗികളെ നേരത്തെ കണ്ടെത്താനും അത് വഴി വിജയകരമായി ചികിത്സിച്ച് ഭേദമാക്കാനും രൂപീകരിച്ച പദ്ധതിയാണ് കാൻ തൃശൂർ. സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും നടപ്പിലാക്കപ്പെട്ട ആരോഗ്യ പദ്ധതികളിൽ കാൻ തൃശൂർ ഏറെ ശ്രദ്ധ നേടിയിരുന്നു.

എല്ലാ വീടുകളിലേക്കും കാൻസർ രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന കൈപ്പുസ്തകത്തിന്റെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജക്ക് കൈമാറി നിർവ്വഹിച്ചു.

സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ പ്രമീള എം.ബി, പബ്ലിക്ക് ഹെൽത്ത് നഴ്സ് പ്രഭാ.കെ.എസ് എന്നിവർ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി വി പദ്ധതി വിശദീകരണം നടത്തി.

Comments are closed.