mehandi new

വിദ്യാർത്ഥി സമൂഹം ധാർമികത മുറുകെ പിടിക്കണം – എൻ കെ അക്ബർ എം എൽ എ

ചേറ്റുവ : പൊതുസമൂഹത്തിൽ ജീവിക്കുന്ന വിദ്യാർത്ഥി സമൂഹം വിഭാഗീയതകൾക്ക് അതീതമായി ചിന്തിക്കുകയും ധാർമികതയും സംസ്കാരവും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. എം.എസ്.എം തൃശ്ശൂർ ജില്ലാ ഹൈസക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട്

നബിദിനം; മഹല്ല്, മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിൽ റാലിയും കലാപരിപാടികളും ഭക്ഷണ വിതരണവും നടത്തി

ചാവക്കാട് : വിവിധ മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. നബിദിന റാലി, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം, മധുര പലഹാര വിതരണം എന്നിവ നടന്നു. അതിരാവിലെ പള്ളികളിൽ മൗലൂദ് പാരായണത്തോടെ നബിദിന

ഒരുമനയൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. ഒരു മനയൂർ

ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷം നടത്തി . സീനിയർ ഭരണ സമിതി അംഗം അഫ്സത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു . സംഘം പ്രസിസന്റ് അഡ്വ ഡാലി അശോകൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സേവാദൾ സെക്രട്ടറിയായി നിയമിതയായ സംഘം വൈസ് പ്രസിഡന്റ് അനിത

കരുണോണം നല്ലോണം – നൂറോളം അമ്മമാർക്ക് പെൻഷനും ഓണപ്പുടവയും നൽകി കരുണ ഗുരുവായൂർ

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ഓണാഘോഷം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും ഒന്നര വയസ്സുകാരി താരാ കൃഷ്ണയും ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം

വിദ്യാർത്ഥിനികൾക്ക് നിയമബോധവൽക്കരണ ക്ലാസ് നടത്തി

ചാവക്കാട്: തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്യാർഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ

വയനാട് ഭവന നിർമാണ ഫണ്ടിലേക്ക് കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ഘടകം ഒരു ലക്ഷം…

ചാവക്കാട് : കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ഭവന നിർമ്മാണ ഫണ്ടിലേക്ക് ചാവക്കാട്

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പാടൂർ സ്വദേശിയായ യുവാവ് മരിച്ചു

ഏങ്ങണ്ടിയൂർ: ചേറ്റുവ വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാടൂർ ഇടിയഞ്ചിറ ടൈസ് സ്കൂളിനു സമീപം പേലി വീട്ടിൽ ഷാജി, ലാലി ദമ്പതികളുടെ മകൻ  കുട്ടു എന്ന വൈഷ്ണവ് (19) ആണ്

ചാവക്കാട് കോടതി ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും, അഭിഭാഷക ക്ലാർക്കുമാരും, കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു

വലപ്പാട് : കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട്  സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്