Sign in
Sign in
Recover your password.
A password will be e-mailed to you.
മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു
ചാവക്കാട് : മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. കലോത്സ വിജയികൾക്കുള്ള!-->…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സിദ്റത്ത് സർഫിക്ക് ആദരം
ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഘഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം അംഗം സിദ്റത്ത് സർഫിയെ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുവത്ര കെ എം മൊയ്തീന്റെ മകളാണ് സിദ്റത്. തിരുവത്ര മേഖല കോൺഗ്രസ്!-->…
ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട് : ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് (40)ആണ് മരിച്ചത്. കടപ്പുറം നോളി റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ചാവക്കാട്!-->…
ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി
ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്.
ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി!-->!-->!-->…
ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി – നൽകിയത് 20 പദ്ധതികൾ ഭരണാനുമതിയായത് ഏഴെണ്ണത്തിന് മാത്രം
ടൂറിസം, തീരദേശം, കൃഷി മേഖലകളെ അവഗണിച്ചു. തീരദേശത്തെ കടൽഭിത്തിക്ക് പ്രത്യേകമായി തുക അനുവദിച്ചില്ല. തീരദേശത്തെ പൂർണമായും അവഗണിച്ചു.
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൻ്റെ വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി. ഏഴു പദ്ധതികൾക്കാണ്!-->!-->!-->…
വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം
ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ!-->…
വ്യാജരേഖ ചമച്ച് ജോലി നേടിയ ഗുരുവായൂർ ദേവസ്വം സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രിമിനൽ കേസ്…
ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ ഉദ്യോഗസ്ഥനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്!-->…
ചാവക്കാട് നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാർത്ഥികൾക്ക്,!-->…
വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക – സോളിഡാരിറ്റി പോസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു
ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന!-->…
മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം
വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം!-->…
