Sign in
Sign in
Recover your password.
A password will be e-mailed to you.
ദുരിത പാത ദുരന്ത പാത – ദേശീയ പാതയിലെ കുഴിയിൽ ചാടി കണ്ടയ്നർ ലോറി ചെരിഞ്ഞു
തിരുവത്ര : ചാവക്കാട് - പൊന്നാനി ദേശീയ പാതയിലെ കുഴിയിൽ ചാടി കണ്ടയ്നർ ലോറി ചെരിഞ്ഞു. തിരുവത്ര സ്കൂളിനടുത്ത് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
മണത്തല മുതൽ മന്നലാംകുന്ന് വരെയുള്ള ദേശീയ പാത ഗതാഗതയോഗ്യമല്ലാതെ ആയിട്ട് മാസങ്ങളായി. മഴ…
മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു
ഗുരുവായൂർ : മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു. മണത്തല ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകനുമായിരുന്ന…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഗുരുവായൂർ : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുവായൂർ മുപ്പത്തിയേഴാം വാർഡിൽ ദേവസ്വം ക്വാർട്ടേഴ്സിനടുത്ത് കരുവന്നൂര് പടിഞ്ഞാട്ട് വീട്ടില് ശിവരാജിന്റെ മകന്…
കടപ്പുറം വൈറ്റ്ക്യാപ്സ് ക്ലബ്ബിന്റെ പുതിയ കെട്ടിട സമുച്ചയത്തിന് തറക്കൽ ഇട്ടു
ചേറ്റുവ: കടപ്പുറം വെളിച്ചെണ്ണപടി വൈറ്റ്ക്യാപ്സ് കലാകായിക സാംസ്കാരിക വേദിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം പ്രവാസി വ്യവസായി പൊള്ളക്കായി ശാഹുൽ ഹമീദ് നിർവഹിച്ചു.
വൈറ്റ്ക്യാപ്സ് ക്ലബ് സെക്രട്ടറി അജ്മൽ സ്വാഗതം പറഞ്ഞു,…
സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്ട്രേഷൻ ക്യാമ്പ്
ചാവക്കാട് : ബാല ചികിത്സാ രംഗത്തെ സർക്കാർ സംവിധാനമായ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ (DEIC), ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന
ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ്സ്…
സ്കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു രണ്ടു പേരുടെ നില…
ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ സ്കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…
ചേറ്റുവയിലെ അപകട മരണം – പൊതുപ്രവർത്തകർ വായ മൂടികെട്ടി പ്രതിഷേധിച്ചു
വി.അബ്ദു
ചേറ്റുവ: ഇന്ന് രാവിലെ ആറുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ യുവതി ലോറിയിടിച്ച് മരിക്കാനിടയായത് റോഡുകളുടെ ശോചനീയാവസ്ഥമൂലമാണെന്നു ആരോപിച്ച് പൊതുപ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പി.എ.അഷ്റഫ്, ആർ.എം ഷംസു, കെ.പി.എംകാസിം…
രാവിലെ നടക്കാനിറങ്ങിയ യുവതി കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു
ചാവക്കാട് : രാവിലെ വ്യായാമത്തിനായി നടക്കാനിറങ്ങിയ യുവതി കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു. ചേറ്റുവ നീരുക്കെട്ടി ഷൈജുവിന്റെ ഭാര്യ സുബിത (35) ആണ് മരിച്ചത്.
ദുരിത പാത – പ്രതിഷേധാഗ്നി തീർത്ത് കോൺഗ്രസ്സ്
ചാവക്കാട് : കുണ്ടും കുഴിയും നിറഞ്ഞ ദേശീയപാത അറ്റകുറ്റപണി നടത്താത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രേഹ നടപടിയിൽ പ്രതിക്ഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധാഗ്നി തീർത്തു. ബ്ലോക്ക്…
ഫാറൂഖ് വെളിയങ്കോട് മികച്ച ലേഖകൻ – പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
പൊന്നാനി: പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, മികച്ച കോളമിസ്റ്റായി കെ,വി നദീർ, മികച്ച റിപ്പോർട്ടറായി നൗഷാദ് പുത്തൻപുരയിൽ, മികച്ച ഓൺലൈൻ…

